06 March, 2022 01:29:29 PM


കുർബ്ബാനയ്ക്ക് എത്തിയ വയോധികൻ പള്ളിമൈതാനിയില്‍ കുഴഞ്ഞു വീണു മരിച്ചു



കോട്ടയം: കുർബ്ബാനയ്ക്ക് എത്തിയ വയോധികൻ പള്ളിമൈതാനിയില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൂരോപ്പട കുട്ടിയാനിക്കൽ ഫിലിപ്പ് (തങ്കച്ചൻ -64)ആണ് കുഴഞ്ഞു വീണു മരിച്ചത്. കോട്ടയം കൂരോപ്പട മാർസ്ലീവാ പള്ളിയിൽ ഇന്ന് രാവിലെ എട്ടരയോടെ എത്തവേ ഫിലിപ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മണർകാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K