05 March, 2022 09:23:52 PM


അടൂരിൽ വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ വെട്ടി; അക്രമിസംഘത്തില്‍ രണ്ട് പേര്‍



അടൂര്‍: അടൂരിൽ യുവാവിനു വെട്ടേറ്റു. സുനിൽ സരേന്ദ്രൻ എന്നയാളിനാണ് വെട്ടേറ്റത്. ഡി വൈ എഫ് ഐ സമ്മേളനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ മലങ്കാവിലേക്കു പോകും വഴി മാഞ്ഞാലിയിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി രണ്ടു പേർ ഇയാളെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റയാളിനെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K