05 March, 2022 11:25:38 AM


സംസ്ഥാന സെക്രട്ടറിയേറ്റിൽ പി. ജയരാജനില്ല; പ്രതിഷേധവുമായി സൈബര്‍ സഖാക്കള്‍



കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ  പി.ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ പോരാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ്ബി പേജില്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തികഴിഞ്ഞു. 

'പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', 'സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. 'കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍' എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയരാജന്‍ അനുകൂല പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്ന് ഈ ഫേസ്ബുക്ക് പേജിനെ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഈ പോസ്റ്റുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതില്‍ അനുയായികളുടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്. ആരോപണ വിധേയനായ പി.കെ. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഇത്രയും പ്രതിഷേധം ഉടലെടുക്കാന്‍ കാരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K