04 March, 2022 07:50:58 PM


യു​ക്രെ​യ്നി​ല്‍ ​നി​ന്നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ​ വെ​ടി​യു​ണ്ട



ന്യൂഡൽഹി: യു​ക്രെ​യ്നി​ല്‍​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ​നി​ന്ന് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു. വി​ദ്യാ​ർ​ഥി​യെ സി​ഐ​എ​സ്എ​ഫ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ യാ​ത്ര​യും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. കേ​ര​ള ഹൗ​സി​നെ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K