04 March, 2022 05:14:19 PM


ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ അന്തരിച്ചു



തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ (40) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗബാധിതയായിരുന്നു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്തുവരുന്ന ശോഭാ ശേഖര്‍ 'നേര്‍ക്കുനേര്‍' അടക്കം വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗറിലാണ് വീട്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് പിതാവ്. മാതാവ്: പരേതയായ പി പ്രഭ. രണ്ട് സഹോദരിമാരുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K