02 March, 2022 08:11:41 PM


യുവതിയുടെ വിവാഹം ഉറപ്പിച്ച വിരോധത്തിൽ അമ്മക്ക് നേരേ അതിക്രമം: പ്രതി പിടിയിൽ

 

തിരുവല്ല: ഇഷ്ടപെട്ട യുവതിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചതിലുള്ള വിരോധം കാരണം,  ആരുമില്ലാത്ത നേരത്തു വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ  മാതാവിനെ കയ്യേറ്റം ചെയ്യുകയും അതിക്രമം കാട്ടുകയും മാനഹാനിയുണ്ടാക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. 

തിരുവല്ല കോയിപ്രം അയിരൂർ കൈതക്കോടി കോറ്റാത്തൂർ ചോതുപ്ലാക്കൽ സി ജി വർഗീസിന്റെ മകൻ ലിൻസു ജി വർഗീസ് (35) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ചോതുപ്ലാക്കൽ ആനന്ദന്റെ ഭാര്യ ഉഷ ആനന്ദിന് നേരെയാണ്  ഫെബ്രുവരി 25 ന് പ്രതി അതിക്രമം കാട്ടിയതും മകളുടെ നിശ്ചയിക്കപ്പെട്ട വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയും ചെയ്തത്.

ഉഷയുടെ വസ്ത്രത്തിൽ കൂട്ടിപ്പിടിച്ച് കഴുത്തിൽ കുത്തിപ്പിടിക്കുകയും തള്ളി താഴെയിടുകയും ചെയ്ത യുവാവ്  വിവാഹതീരുമാനവുമായി മുന്നോട്ടുപോയാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉഷ  ഈമാസം ഒന്നിന് സ്റ്റേഷനിൽ മൊഴി കൊടുത്ത് കേസ് എടുപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ച കോയിപ്രം പോലീസ് അന്നുതന്നെ വൈകിട്ട് അയിരൂർ പുതിയകാവിൽ നിന്ന്  എസ് ഐ അനൂപിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. 

സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ യെ കൂടാതെ സി പി ഓമാരായ ജേക്കബ്, ശ്രീജിത്ത്‌, സൈഫുദീൻ എന്നിവരും ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K