26 June, 2016 09:41:46 PM


യൂറോ കപ്പ് : അയർലൻഡിനെ കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ



പാരീസ്: വടക്കൻ അയർലൻഡിനെ കീഴടക്കി ആഥിതേയരായ ഫ്രാൻസ് യൂറോ കപ്പിൻെറ ക്വാർട്ടറിൽ കടന്നു (2-1). 2000ത്തിന് ശേഷം ആദ്യമായാണ് ഫ്രഞ്ച് പട ക്വാർട്ടർ ഫൈനലിലെത്തുന്നത്. ഇരട്ടഗോൾ നേടിയ ആൻറെയ്ൻ ഗ്രീസ്മെൻ ആണ് ഫ്രഞ്ച് പടയെ അവസാന എട്ടിലെത്തിച്ചത്. 



രണ്ടാം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ റോബി ബ്രാഡി അയർലൻഡിനെ മുന്നിലെത്തിച്ചു. 58, 61 മിനിട്ടുകളിൽ ഗ്രീസ്മെൻ അയർലൻറ് വല ചലിപ്പിച്ചു. നാലു മിനിറ്റിനിടെ രണ്ടു തവണ വല കുലുങ്ങിയതോടെ ബാക്ക് ഫൂട്ടിലായ അയർലൻഡ് കഠിന പരിശ്രമം നടത്തിയെങ്കിലും തിരിച്ചടിക്കാനായില്ല.



ഗ്രൂപ് 'എ'യില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്തിയത് .മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍നിന്ന് ഭാഗ്യത്തിന്‍െറ ആനുകൂല്യത്തിലായിരുന്നു ഐറിഷുകാരുടെ വരവ്. ഗ്രൂപ് റൗണ്ടില്‍ തുടര്‍ വിജയങ്ങള്‍ ആഘോഷമാക്കിയ ഫ്രാന്‍സിനെ അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K