25 June, 2016 12:11:40 PM


കാറ്റിലും വേലിയേറ്റത്തിലും കപ്പൽ തീരത്തടിഞ്ഞു


കൊല്ലം: കൊല്ലം തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ മണ്ണുമാന്തി കപ്പൽ ശക്തമായ കാറ്റിലും വേലിയേറ്റത്തിലും തീരത്തടിഞ്ഞു. ചൈനീസ് നിർമിത കപ്പലായ ഹെൻ സിതാഫൈവ് ആണ് കൊല്ലം മുണ്ടക്കൽ കച്ചിക്കടവിനടുത്ത് തീരത്തടിഞ്ഞത്. മണ്ണിൽ പുതഞ്ഞ നിലയിലാണ്. നങ്കൂരം തകർന്നാണ് കപ്പൽ തീരത്തടുത്തത്. വിവരമറിഞ്ഞ് നീണ്ടകരയിൽ നിന്നും കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

കഴിഞ്ഞ കുറേ വർഷങ്ങളായി പോർട്ടിനു പുറത്ത് കിടക്കുകയായിരുന്ന കപ്പൽ കൊല്ലം തുറമുഖത്ത് അറ്റകുറ്റപണികൾക്കായി എത്തിയതാണ്. പോർട്ട് അധികൃതരുമായി വാടക സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് കപ്പൽ തുറമുഖം വിടാതിരുന്നത്. അടുത്തിടെ വെള്ളം കയറിയതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന ഏതാനും പേരെ കരയിലേക്ക് മാറ്റിയിരുന്നു. മുംബൈക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. 



Share this News Now:
  • Google+
Like(s): 471