19 January, 2022 09:03:38 AM


നൈ​ജീ​രിയ​യി​ൽ ജ​യി​ൽ ചാ​ടുന്നവരെ വെ​ടി​വ​ച്ച് കൊ​ല്ലും; അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ



അ​ബു​ജ: ജ​യി​ൽ ചാ​ട്ട​ക്കാ​രെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു. സു​ര​ക്ഷ ലം​ഘി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി റൗ​ഫ് അ​രെ​ഗ്ബെ​സോ​ള പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ജ​യി​ൽ ചാ​ട്ടം തു​ട​ർ​ക​ഥ​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സാ​യു​ധ സം​ഘ​ങ്ങ​ൾ വി​വി​ധ ജ​യി​ലു​ക​ൾ ആ​ക്ര​മി​ച്ച് അ​യ്യാ​യി​ര​ത്തി​ലേ​റെ ത​ട​വു​കാ​ർ ര​ക്ഷ​പെ​ടു​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്. സാ​യു​ധ സം​ഘ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി ജ​യി​ൽ ഗാ​ർ​ഡു​ക​ളും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. 70,000 ത്തോ​ളം ത​ട​വു​കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും വി​ചാ​ര​ണ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. നീ​തി​ന്യാ​യ വ്യ​വ​സ്ഥ വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം ഏ​റു​ക​യാ​ണ്. അ​ടി​ക്ക​ടി​യു​ള്ള ജ​യി​ൽ ചാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ത് ഒ​രു പ​രി​ധി​വ​രെ കാ​ര​ണ​മാ​ണെ​ന്ന് ഇ​ബാ​ദ​നി​ലെ ജ​യി​ൽ ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K