01 January, 2022 05:45:15 PM


കോട്ടയം ജില്ലയിൽ 153 പേർക്കു കൂടി കോവിഡ്; 244 പേർക്കു രോഗമുക്തി



കോട്ടയം: ജില്ലയിൽ 153 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 153 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 244 പേർ രോഗമുക്തരായി. 3676 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 65 പുരുഷൻമാരും 73 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345415 പേർ കോവിഡ് ബാധിതരായി. 339029 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21229 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -20
കുറവിലങ്ങാട് - 12
കാഞ്ഞിരപ്പള്ളി-8
മീനച്ചിൽ, മുണ്ടക്കയം - 6
കൊഴുവനാൽ, ഏറ്റുമാനൂർ, കടുത്തുരുത്തി, ഭരണങ്ങാനം, വാഴപ്പള്ളി -5
പാല, ചിറക്കടവ്, തൃക്കൊടിത്താനം, മുളക്കുളം, എരുമേലി, കുറിച്ചി - 4
കൂരോപ്പട -3
കടനാട്, രാമപുരം, കരൂർ, പാമ്പാടി, എലിക്കുളം, ഉഴവൂർ, അയർക്കുന്നം, കടപ്ലാമറ്റം, ആർപ്പുക്കര, പള്ളിക്കത്തോട്, മാടപ്പള്ളി, പനച്ചിക്കാട്, മണർകാട്, തലനാട്, മണിമല, വൈക്കം, മാഞ്ഞൂർ, ചങ്ങനാശ്ശേരി - 2
കങ്ങഴ, വാഴൂർ, കിടങ്ങൂർ, അകലക്കുന്നം, മീനടം, പാറത്തോട്, കാണക്കാരി, പുതുപ്പള്ളി, അതിരമ്പുഴ, കറുകച്ചാൽ, വെളിയന്നൂർ, ഞീഴൂർ, തലപ്പലം - 1


Share this News Now:
  • Google+
Like(s): 3.7K