16 December, 2015 02:29:20 PM


ഫര്‍ണീച്ചര്‍ കടയിലുണ്ടായ തീ പിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം



കൊല്ലം:  കൊല്ലത്ത്‌ കൊട്ടിയത്ത്‌ ഷെഹനാസ്‌ എന്ന പഴയ ഫര്‍ണീച്ചര്‍ വസ്‌തുക്കള്‍ വില്‍ക്കുന്ന കടയിലായിരുന്നു തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തെ തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുള്ളതായിട്ടാണ്‌ അറിയാൻ കഴിഞ്ഞത്.  ആളപായമില്ല . പുലര്‍ച്ചെ നാലുമണിയോടെ ഷോര്‍ട്ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തീപിടുത്തം സംഭവിച്ചത്‌.

ഷോര്‍ട്ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപ്പൊരി പഴയ വസ്‌തുക്കളില്‍ വന്നു വീഴുകയും തീപ്പൊരി പടര്‍ന്ന്‌ പിടിച്ചതാകാമെന്നുമാണ്‌ പ്രാഥമിക വിലയിരുത്തല്‍. ഒറ്റപ്പെട്ട കടയാണെങ്കിലും ഇതിനൊപ്പം രണ്ടു വീടുകള്‍ സ്‌ഥിതി ചെയ്യുന്നുണ്ട്‌. സമീപത്തെ വീട്ടില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചു. രാത്രിയായിരുന്നതിനാല്‍ കടയില്‍ ജോലിക്കാരില്ലായിരുന്നു. തീയണയ്‌ക്കാന്‍ 15 ഫയര്‍ഫോഴ്‌സുകളാണ്‌ വേണ്ടി വന്നത്‌. തീ കൂടുതല്‍ പടരാതിരിക്കാന്‍ കടയിലെ ബാക്കി വന്ന വസ്‌തുക്കള്‍ പുറത്തേക്ക്‌ മാറ്റിയിട്ടുണ്ട്‌. അതേസമയം കട ഏതാണ്ട്‌ പൂര്‍ണ്ണമായി തന്നെ കത്തിയ നിലയിലാണ്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K