11 December, 2021 07:39:38 PM


ഡിസിസി ഓഫീസിൽ കരിങ്കൊടി കെട്ടിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് റിപ്പോർട്ട്



പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി കെട്ടിയ സംഭവത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കരിങ്കൊടി കെട്ടിയത് യൂത്ത്കോൺഗ്രസ് പ്രവർത്തകരാണെന്നാണ് മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. തുടരന്വേഷണത്തിന് പൊലീസിനെ സമീപിക്കണമെന്നാണ് കമ്മീഷൻ നിർദേശം.

ഓഗസ്റ്റ് 28 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാരെ പ്രഖ്യപിച്ചതിന് പിന്നാലെ അന്ന് രാത്രിയിലാണ് പത്തനംതിട്ട ഡിസിസി ഓഫീസിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടിയത്. പിജെ കുര്യനടക്കമുള്ള നേതാക്കൾക്കെതിരെ പോസ്റ്ററുകളും പതിപ്പിച്ചു. സംഭവം വിവാദമായതോടെയാണ് ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് പേരടങ്ങുന്ന കമ്മീഷൻ നാല് മാസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. 

യൂത്ത് കോൺഗ്രസ് ആറന്മുള അസംബ്ലി മണ്ഡലത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് കരിങ്കൊടി കെട്ടാൻ ഉപയോഗിച്ചെന്നാണ് കമ്മീഷന് മുന്നിൽ ഹാജരായ ഭൂരിഭാഗം സാക്ഷികളും മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ ആംബലൻസ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഡിസിസി പരിസരം നന്നായി അറിയാവുന്ന നേതാക്കളും പ്രവർത്തകരുമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ആറ് പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളിൽ ചിലർക്ക് ഇക്കാര്യം 

സാക്ഷി മൊഴികളിൽ പരാമർശിക്കപ്പെടുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും, ഓഗസ്റ്റ് 28 ന് രാത്രി മുതൽ ഓഗസ്റ്റ് 29 ന് രാവിലെ വരെയുള്ള ഫോൺ രേഖകകൾ പരിശോധിക്കാൻ പൊലീസിനോട് ആവശ്യപ്പെടണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. റിപ്പോർട്ടിന്റെ പകർപ്പടക്കം ഉൾപ്പെടുത്തി കൂടുതൽ അന്വേഷണത്തിനായി ജില്ലാ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K