21 June, 2016 02:57:06 PM


മംഗലാപുരത്ത് സ്കൂള്‍ വാഹനത്തില്‍ ബസ്സിടിച്ച്‌ 8 കുട്ടികള്‍ മരിച്ചു



മംഗലാപുരം: മംഗലാപുരത്ത് സ്കൂള്‍ വാഹനത്തില്‍ സ്വകാര്യ ബസ്സ് ഇടിച്ച്‌ എട്ടു കുട്ടികള്‍ മരിച്ചു. 12 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മംഗലാപുരം ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്  അപകടത്തില്‍പ്പെട്ടത്.  


നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്‌സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.  ബംഗളുരുവിൽ നിന്ന് 400 കിലോമീറ്റർ അകലെ കുന്ദാപുരയിലാണ് സംഭവം.  






Share this News Now:
  • Google+
Like(s): 490