04 December, 2021 03:54:50 PM


ആലത്തൂരിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനിയെ മുംബൈയിൽ കണ്ടെത്തി



പാലക്കാട്: ആലത്തൂരിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്. സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമെടുത്താണ് യാതൊരു സൂചനയും അവശേഷിപ്പിക്കാതെ സൂര്യ അപ്രത്യക്ഷയായത്.

വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി രാവിലെ പതിനൊന്നു മണിക്ക് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങളാണ് പൊലീസിന് അവസാനമായി ലഭിക്കുന്നത്. പിന്നീട് കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതാതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണം ശക്തമാക്കിയതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെ പെൺകുട്ടി പോയത് പൊലീസിന് തലവേദനയായി. പാലക്കാട് മേഴ്‌സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ. സൂര്യയെ പൊലീസ് ആലത്തൂരിലെത്തിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K