01 December, 2021 01:20:39 PM


ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം



മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ മ​ല​യാ​ളി റോ​ണ വി​ൽ​സ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ട്ട്പേ​രു​ടെ ജാ​മ്യം കോ​ട​തി ത​ള്ളി. സു​ധ​യ്ക്ക് ഡി​സം​ബ​ർ എ​ട്ടി​ന് വി​ചാ​ര​ണ കോ​ട​തി​യി​ലെ​ത്തി ജാ​മ്യം നേ​ടാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഭീ​മ കൊ​റേ​ഗാ​വ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധാ ഭ​ര​ദ്വാ​ജ് ഉ​ൾ​പ്പ​ടെ അ​ഞ്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പു​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ലു​ങ്കു ക​വി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വ​ര​വ​ര​റാ​വു, വെ​ര്‍​ന​ണ്‍ ഗോ​ണ്‍​സാ​ല്‍​വ​സ്. അ​രു​ണ്‍ ഫെ​റേ​റ, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഗൗ​തം ന​വ്‌​ലാ​ഖ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റ് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ. ഇ​വ​ർ​ക്ക്‌ മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​മ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K