23 November, 2021 06:13:56 PM


പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം



പുന്നത്തുറ: ചങ്ങനാശ്ശേരി അതിരൂപതയിലെ ദേവാലയമായ പുന്നത്തുറ വെള്ളാപ്പള്ളി  സെന്റ് തോമസ് ഇടവക പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.  അതിരൂപതാ സഹായ മെത്രാൻ ബിഷപ് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതോടെയാണ് ജൂബിലി വർഷത്തിന് തുടക്കം കുറിച്ചത്.

ജൂബിലി വർഷത്തിന്റെ ഉദ്ഘാടനത്തോടൊപ്പം ശതാബ്ദി  ലോഗോ പ്രകാശനവും  നടത്തപ്പെട്ടു. ഫാ. സഖറിയാസ് കുന്നക്കാട്ടുത്തറ, ഫാ. നിക്സൺ എടേട്ട് എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന  വിവിധ  പരിപാടികൾ ശതാബ്ദിയോടനു ബന്ധിച്ച് നടത്തപ്പെടുമെന്ന് വികാരി ഫാ. ആൻറണി പോരൂക്കര പറഞ്ഞു.

അസിസ്റ്റൻറ് വികാരി ഫാ. സെബാസ്റ്റ്യൻ മാമ്പറ, കൈക്കാരന്മാരായ ജോസ് ജോസഫ് വാതല്ലൂർ, ജോസ് എം. ഡി. മുണ്ടത്താനത്ത്, ജോസ് തോമസ് കുന്നക്കാട്ടുതറ, പാരിഷ് കൗൺസിൽ സെക്രട്ടറി ജോബി സിറിയക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശതാബ്ദി ആഘോഷ പരിപാടികൾ നടക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K