23 November, 2021 04:24:41 PM


ആ​ളി​യാ​ർ ഡാം ​തു​റ​ന്നു; പാലക്കാട്‌ നദികളുടെ തീ​ര​ത്തുള്ളവർ ജാ​ഗ്ര​ത പാലിക്കണം

 

പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ ആ​ളി​യാ​ർ ഡാം ​അ​ധി​കൃ​ത​ർ തു​റ​ന്നു. ഷ​ട്ട​റു​ക​ൾ 12 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ന്ന​ത്. 1,423 അ​ടി വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ ഡാ​മി​ന് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പി​ല്ലാ​തെ ആ​ളി​യാ​ർ ഡാം ​ത​മി​ഴ്നാ​ട് തു​റ​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. പു​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K