20 November, 2021 12:31:31 PM


'സൈബര്‍യുഗത്തിലെ കാണാക്കയങ്ങള്‍': ബോധവല്‍ക്കരണവുമായി ജനമൈത്രി പോലീസ്



പിറവം: മഠത്തില്‍ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ഥികള്‍ക്കായി പിറവം ജനമൈത്രി പോലീസ് സൈബര്‍യുഗത്തിലെ കാണാക്കയങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി. ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ.പാര്‍വ്വതി മനോഹര്‍ അധ്യക്ഷയായിരുന്നു. ജനമൈത്രി പോലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് പി.എന്‍ മുഖ്യപ്രഭാഷണം നടത്തി. പോലീസ് ട്രയിനര്‍ അജേഷ് കെ.പി ക്ലാസെടുത്തു. ഡോ.വൈഷ്ണവി, സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K