07 November, 2021 08:08:14 PM


പുനരുപയോഗസാധ്യതയില്ലാത്ത ഊർജ സ്രോതസുകളെ കേരളം ആശ്രയിക്കില്ല - മുഖ്യമന്ത്രി



തിരുവനന്തപുരം: പുനരുപയോഗസാധ്യതയില്ലാത്ത ഊർജ സ്രോതസുകളെ വൈദ്യുതോൽപ്പാദനത്തിൽ സംസ്ഥാനം ആശ്രയിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാറ്റ്, ജലം, സൂര്യപ്രകാശം എന്നിവയിൽ നിന്നും പരമാവധി ഊർജോല്പാദനം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടതായ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിയാൽ പൂർത്തിയാക്കിയ അരീപ്പാറ ഹൈഡ്രോ  ഇലക്ട്രിക് പ്രോജക്ടിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷത്തിൽ  ആഭ്യന്തരമായി വൈദ്യുതോൽപ്പാദനം കൂടുതൽ മെച്ചപ്പെടുത്താനും  ജലവൈദ്യുത പദ്ധതികളുടെ ശേഷിവർധിപ്പിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകും ഇവ നടപ്പിലാക്കുകയെന്നുള്ള സൂചന നേരത്തെ  സർക്കാർ നല്കി കഴിഞ്ഞു. കേരളത്തെ ഒരു വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇരുവഴിഞ്ഞി പുഴയിലെ ജലം ഉപയോഗപ്പെടുത്തിയാണ് അരീപ്പാറ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും പ്രതിവർഷം 14 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. റൺ ഓഫ് ദ റിവർ പ്രൊജക്റ്റായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K