07 November, 2021 09:58:16 AM


ഭിത്തിക്കുള്ളിൽ നിന്ന്‌ നിലവിളി; തുരന്ന് നോക്കിയപ്പോള്‍ കണ്ടത് നഗ്നനായ യുവാവിനെ



ന്യൂയോർക്ക്: ഭിത്തിക്കുള്ളില്‍ നിന്ന് ഇടിക്കുന്ന മട്ടിലുള്ള ശബ്ദവും , നിലവിളിയും നിരന്തരം കേള്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്. ഭിത്തി തുരന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് നഗ്നനായ യുവാവിനെ. ന്യൂയോര്‍ക്കിലെ സിറാക്കൂസിലെ ഒരു തിയേറ്ററിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.

വെള്ളിയാഴ്ചയാണ്  39 കാരനായ ഇയാള്‍ തിയേറ്ററിനുള്ളിലെ ഭിത്തിയില്‍ കുടുങ്ങിയത് . രണ്ട് ദിവസത്തോളമായി ഭിത്തിയില്‍ കുടുങ്ങിയ യുവാവ് നിലവിളിക്കുന്ന ശബ്ദമാണ് തിയേറ്റര്‍ അല്‍പ്പം ഭയത്തോടെ കേട്ടത്. ചുമരില്‍ ഇടിക്കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും കേള്‍ക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. 2-3 ദിവസം മുമ്പ് തീയറ്ററില്‍ എത്തിയതാണിയാള്‍. എന്നാല്‍ ഭിത്തിക്കുള്ളില്‍ ഇയാള്‍ എങ്ങനെ അകപ്പെട്ടുവെന്നത് വ്യക്തമല്ല.

ഭിത്തിയുടെ ഏത് ഭാഗത്താണ് യുവാവ് കുടുങ്ങിയത് എന്ന് അറിയാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഭിത്തിയില്‍ ഒരു ദ്വാരം ഉണ്ടാക്കി ഫൈബര്‍-ഒപ്റ്റിക് ക്യാമറ സ്ഥാപിച്ചു . ഇതനുസരിച്ച്‌ ഭിത്തി ശ്രദ്ധാപൂര്‍വ്വം മുറിച്ചശേഷം യുവാവിനെ മോചിപ്പിച്ചു . സാരമായ പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K