01 November, 2021 03:27:07 PM


യാത്രാ ഇളവിന്‍റെ മറവിൽ കെ എസ് ആർ ടി സിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; രേഖ കത്തിച്ചു



കോ​ഴി​ക്കോ​ട്: കോ​ടി​ക​ളു​ടെ അ​ഴി​മ​തി വി​വാ​ദ​ത്തി​ല്‍ മു​ങ്ങി​യ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ ഇ​ള​വി​ന്‍​മേ​ലും ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യേ​ക്കും. ടി​ക്ക​റ്റ് ഇ​ഷ്യൂ​യിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ 2017 മു​ത​ല്‍ 2021 ഏ​പ്രി​ല്‍ വ​രെയുള്ള ​ നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​റു ല​ക്ഷ​ത്തി​ലേ​റെ തി​രി​മ​റി ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സൗ​ജ​ന്യ​ പാ​സ്, പാ​സ് പു​തു​ക്ക​ല്‍, പി​ഴ എ​ന്നീ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

കൂ​ടു​ത​ല്‍ തു​ക കൈ​പ്പ​റ്റു​ക​യും ഇ​വ ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ഷ്യൂ​യിം​ഗ് വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​റു​ക​ള്‍ ക​ത്തി​ച്ച​താ​യും ഒ​എ​ഡി വി​ഭാ​ഗം ക​ണ്ടെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് പോ​ലീ​സി​ന് കൈ​മാ​റ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഒ​എ​ഡി വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഇ​ഡി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ഡി വി​ഭാ​ഗ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം കൂ​ടി പൂ​ര്‍​ത്തീ​ക​രി​ച്ചു കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. എം​ഡി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​ര​മാ​ന​മെ​ടു​ക്കു​ക.

നേ​ര​ത്തെ​യും സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അന്നു ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ കീ​ഴി​ലു​ള്ള ഔ​ട്ട് ഓ​ഡി​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് (ഒ​എ​ഡി) ആ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഒ​എ​ഡി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. ഡ​യ​റ​ക്ട​ര്‍ ഈ ​റി​പ്പോ​ര്‍​ട്ട് കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​ക്കു കൈ​മാ​റു​ക​യും തു​ട​ര്‍​ന്ന് എം​ഡി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. അ​തേ​സ​മ​യം, എ​ത്ര​ രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന​തി​ന്‍റെ പൂ​ര്‍​ണ​വി​വ​രം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ല​യ​ള​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്രാ ഇ​ള​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ ക്ര​മ​ക്കേ​ടി​ന്‍റെ വ്യാ​പ്തി ബോ​ധ്യ​മാ​വു​ക​യു​ള്ളൂ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K