25 October, 2021 05:44:09 PM


പിബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കും - മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം: സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതു ജനങ്ങള്‍ക്ക് മുറി ബുക്ക് ചെയ്യുവാന്‍ സാധിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംവിധാനം അടുത്തമാസം ഒന്ന് മുതല്‍ തന്നെ നിലവില്‍ വരും. 

ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സംവിധാനം തുടരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ പിഡബ്ല്യുഡിയ്ക്ക് 153 റസ്റ്റ് ഹൗസുകള്‍ ഉള്ളതായും ഇവയില്‍ 1151 മുറികള്‍ ഉള്ളതായും അദ്ദേഹം പറഞ്ഞു. ഇവ എല്ലാംതന്നെ പൊതുജനത്തിന് ഉപയാഗിക്കാന്‍ സാധിക്കും. പുതിയ തീരുമാനത്തിന്റെ ഭാഗമായി റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍ നവീകരണങ്ങള്‍ നടത്തും ആദ്യ ഘട്ടത്തില്‍ ഇതിനായി 30 റസ്റ്റ് ഹൗസുകള്‍ തിരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K