17 October, 2021 01:32:42 PM


'സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത കൊ​ണാ​ണ്ട​ന്‍​മാ​ര്‍ അ​റി​യാ​ന്‍'; കെ​എ​സ്ആ​ര്‍​ടി​സി​ക്കെതിരെ ഡ്രൈ​വ​ര്‍ ജ​യ​ദീ​പ്



കോട്ടയം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ മു​ന്‍​പി​ല്‍ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ബ​സ് ഓ​ടി​ച്ച് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​ക്കി​യെ​ന്ന പേ​രി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഡ്രൈ​വ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്കെ​തി​രെ രം​ഗ​ത്ത്. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ജ​യ​ദീ​പ് സെ​ബാ​സ്റ്റ്യ​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്കെ​തി​രെ ഫേസ്ബുക്കിലൂടെ രം​ഗ​ത്തെ​ത്തി​യ​ത്.

'എ​ന്നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ കൊ​ണാ​ണ്ട​ന്‍​മാ​ര്‍ അ​റി​യാ​ന്‍ ഒ​രു കാ​ര്യം. എ​പ്പോ​ഴും അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന ദി​വ​സം അ​മി​ത പ​ണം അ​ധ്വാ​നി​ക്കാ​തെ ഉ​ണ്ടാ​ക്കു​ന്ന എ​ന്നേ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് സ​ഹാ​യി​ക്കാ​തെ വ​ല്ലോ ക​ഞ്ഞി കു​ടി​ക്കാ​ന്‍ നി​വൃ​ത്തി ഇ​ല്ലാ​ത്ത​വ​രെ പോ​യി ചെ​യ്യു​ക​' എ​ന്ന് ജ​യ​ദീ​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ത​നി​ക്ക് ചാ​ടി നീ​ന്തി പോ​കാ​ന്‍ അ​റി​യാ​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രേ​യും പ​ള്ളി​മു​റ്റ​ത്ത് ക​യ​റ്റി ര​ക്ഷി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജ​യ​ദീ​പ് പ​റ​യു​ന്നു. യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​ൻ നോ​ക്കി​യ​തി​ന് ജ​യ​നാ​ശാ​ന് കെ​എ​സ്ആ​ർ​ടി​സി ത​ന്ന സ​മ്മാ​ന​മാ​ണി​തെ​ന്നും തൊ​ളി​ലാ​ളി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും രാ​ഷ്ടീ​യ ഭേ​ദ​മ​ന്യേ ഇ​ത് ഒ​രു പാ​ഠ​മാ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നാ​ട്ടു​കാ​രാ​ണ് ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വെ​ള്ള​ത്തി​ലൂ​ടെ യാ​ത്ര​ക്കാ​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ​ത്. തു​ട​ർ​ന്ന് വ​ടം ഉ​പ​യോ​ഗി​ച്ച് ബ​സ് വെ​ള്ള​ത്തി​ല്‍ നി​ന്നും വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് ജ​യ​ദീ​പി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K