17 October, 2021 05:22:43 AM


വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ബ​സ് ഓ​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ



കോട്ടയം: വെ​ള്ള​ക്കെ​ട്ട് ക​ണ്ടി​ട്ടും കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​തി​ലേ​ക്ക് ഓ​ടി​ച്ചി​റ​ക്കി​യ ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഗ​താ​ഗ​ത വ​കു​പ്പ്. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ എ​സ്. ജ​യ​ദീ​പി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു​മു​ന്നി​ല്‍ രൂ​പ​പ്പെ​ട്ട വ​ലി​യ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ബ​സ് ഓ​ടി​ച്ച് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യും ബ​സി​ന് നാ​ശ​ന​ഷ്ട​വും വ​രു​ത്തി​യ ഡ്രൈ​വ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ൻ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വാ​ണ് നി​ർ​ദേ​ശി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K