15 June, 2016 01:23:00 PM


കൊല്ലം കളക്‌ട്രേറ്റില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്




കൊല്ലം: കൊല്ലം കളക്‌ട്രേറ്റില്‍ സ്‌ഫോടനം. ഓഫീസിന് താഴെയായി കിടന്നിരുന്ന ജീപ്പിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സാബു എന്നയാള്‍ക്കാണ് പരുക്കേറ്റത്. തൊഴില്‍ വകുപ്പിന്റെ ജീപ്പാണിതെന്നാണ് വിവരങ്ങള്‍. രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.


സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. ജീപ്പില്‍ സഫോടകവസ്തുക്കള്‍ വെച്ച് പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. കളക്‌ട്രേറ്റ് കെട്ടിട സമുച്ചയത്തില്‍ സ്ഥിതിചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്താണ് സ്‌ഫോടനം ഉണ്ടായത്. കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിലാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ജീപ്പിന്റെ പരിസരത്തുനിന്നും തുണിയില്‍ എഴുതിയ നിലയില്‍ ഒരു കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്താന്‍ കാരണം.



Share this News Now:
  • Google+
Like(s): 668