10 October, 2021 09:38:28 PM


​മല​പ്പു​റ​ത്ത് താനൂരിൽ 16 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍



തി​രൂ​ര്‍: മ​ല​പ്പു​റ​ത്ത് 16 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കാ​സി​മി​നെ​യാ​ണ് താ​നൂ​രി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 500, 2000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക​ള്‍ ദേ​ഹ​ത്ത് ബെ​ല്‍​റ്റ് പോ​ലെ കെ​ട്ടി​യാ​ണ് ഇ​യാ​ള്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

കോ​യ​മ്പ​ത്തൂ​ര്‍- ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ താ​നൂ​രി​ലെ​ത്തി​യ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്ന് നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ പ​ണ​മെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ നേ​ര​ത്തെ​യും കു​ഴ​ല്‍​പ്പ​ണ കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K