08 October, 2021 05:33:57 PM


'ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം': നുവാൽസിൽ സ്കൂൾ കുട്ടികൾക്കായി മത്സരങ്ങൾ



കൊച്ചി: നുവാൽസ് സംഘടിപ്പിക്കുന്ന ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം ആഘോഷങ്ങളുടെ  ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തുന്നു . ഡിബേറ്റ്, പ്രസംഗം, പോസ്റ്റർ സൃഷ്ടി എന്നിവയിലാണ്  മത്സരങ്ങൾ. 8, 9, 10, 11 സ്റ്റാൻഡേർഡ്  വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കടുക്കാം. ഒന്നാം സ്ഥാനത്തിന് 2500 രൂപയും, രണ്ടാം സ്ഥാനത്തിന് 1000 രൂപയും ആയിരിക്കും സമ്മാനമായി ലഭിക്കുക. വിശദാംശങ്ങൾ നുവാൽസ് വെബ്‌സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്. രജിസ്ട്രേഷനുള്ള  അവസാന തിയതി ഒക്ടോബർ  20 ആണ്. കൂടുതൽ വിവരങ്ങൾക്ക്  09446899006, 94468 99035 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K