05 October, 2021 06:05:35 AM


ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ലെ ത​ട​യ​ണ പൊ​ളി​ക്ക​ൽ: ക​ള​ക്ട​റോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി



മലപ്പുറം: പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മ​ല​പ്പു​റം ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ലു​ള്ള ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത ത​ട​യ​ണ പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​രോ​പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി. ഹ​ർ​ജി​യി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റോ​ടു ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

ക​ള​ക്ട​ര്‍ വി.​ആ​ർ. പ്രേം​കു​മാ​ർ, ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ.​പി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​നും ജ​സ്റ്റീ​സ് എ​ൻ. ന​ഗ​രേ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഹ​ര്‍​ജി ഈ ​മാ​സം 25നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി എം.​പി. വി​നോ​ദാ​ണ് ഹ​ർ​ജി ന​ല്‍​കി​യ​ത്. ഒ​രു​ വ​ര്‍​ഷ​വും നാ​ലു​ മാ​സ​വും ക​ഴി​ഞ്ഞി​ട്ടും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K