04 October, 2021 05:27:47 PM


പാറമ്പുഴ ഡിപ്പോ ഉൾപ്പെടുന്ന 3.75 ഹെക്ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചു



കോട്ടയം: കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ പാറമ്പുഴ ഡിപ്പോ ഉൾക്കൊള്ളുന്ന 3.75 ഹെക്ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമായതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പെരുമ്പായിക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 25, സർവേ നമ്പർ 172 ലെ 3.7550 ഹെക്ടർ ഭൂമിയാണ് (പാറമ്പുഴ ഡിപ്പോ) സെഷൻ നാലു പ്രകാരം സംരക്ഷിത വനമായി പ്രഖ്യാപിച്ചത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. കേരള വനനിയമപ്രകാരം അന്തിമ വിജ്ഞാപനം  പുറപ്പെടുവിക്കുന്നതിനായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജില്ലാ കളക്ടർക്ക് കത്ത് കൈമാറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K