04 October, 2021 05:12:33 PM


ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി



കൊച്ചി: കേരളത്തിൽ ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. നിരക്ക് കുറച്ചത് ചോദൃം ചെയ്ത് സ്വകാരൃ  ലാബ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരിശോധനയുടെ നിരക്ക് ലാബ് ഉടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.


വിഷയത്തിലെ സർക്കാർ ഉത്തരവ് പുന: പരിശോധിക്കാൻ കോടതി ഉത്തരവ് നൽകി. ഏകപക്ഷീയമായി നിരക്ക് നിശ്ചയിചത് ഐസ്എംഅർ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന സ്വകാരൃ ലാബ് ഉടമകളുടെ വാദം കോടതി അംഗീകരിച്ചു. കോവിഡ് കാലത്ത് ടെസ്റ്റുകൾക്ക് ലാബുകൾ കൊള്ളനിരക്ക് വാങ്ങിക്കുന്നുവെന്ന ആരോപണത്തിലാണ് സർക്കാർ പരിശോധനാ നിരക്ക് കുറച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K