03 October, 2021 11:29:43 AM


ആ​ഡം​ബ​ര ക​പ്പ​ലി​ൽ ല​ഹ​രി​പാ​ർ​ട്ടി: ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ



മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ൽ ല​ഹ​രി​മ​രു​ന്ന് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ ക​സ്റ്റ​ഡി​യി​ൽ. നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ആ​ര്യ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ആ​ഡം​ബ​ര ക​പ്പ​ലി​ൽ റേ​വ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മും​ബൈ​യി​ൽ​നി​ന്നാ​ണ് ക​പ്പ​ൽ പു​റ​പ്പെ​ട്ട​ത്. ആ​ര്യ​ൻ ഖാ​ന്‍റെ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച് മ​യ​ക്കു​മ​രു​ന്ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി ക​പ്പ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കെ​യ്ന്‍ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം. ആ​ര്യ​ൻ ഖാ​നെ കൂ​ടാ​തെ മൂ​ന്ന് യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​ർ ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​ക്കി​ടെ പ​ര​സ്യ​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ അ​ട​ക്ക​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ര്യ​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും, അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്നും ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K