02 October, 2021 06:21:46 PM


ഗാന്ധിജിയുടെ 152-ാം ജന്മദിനം: ഗാന്ധി പ്രതിമയിൽ ചാർത്തിയത് 152 ആമ്പൽപ്പൂക്കളാൽ തീർത്ത മാല



കോട്ടയം: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി   തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തിൽ മലരിക്കലിൽ നിന്നുള്ള 152 ആമ്പൽപ്പൂക്കൾ കോർത്ത പത്തരയടി നീളമുള്ള മാലയാണ് മന്ത്രി ഗാന്ധി പ്രതിമയിൽ അണിയിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭ കൗൺസിലർ സിൻസി പാറേൽ എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡെപ്യൂട്ടി കളക്ടർ പി.ജി രാജേന്ദ്രബാബു, തഹസിൽദാർ ലിറ്റിമോൾ എന്നിവർ പങ്കെടുത്തു.

ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ  നിർദേശപ്രകാരം  തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഡി.റ്റി.പി. സി. സെക്രട്ടറി ഡോ. ബിന്ദു നായരാണ് ആമ്പൽ പൂമാല  തയാറാക്കിയത്. മലരിക്കൽ സ്വദേശി സുഭാഷിന്റെ കരവിരുതിലാണ് പത്തര അടി നീളത്തിലുള്ള ആമ്പൽ പൂമാല ഒരുക്കിയത്. കോവിഡ് സാഹചര്യത്തിൽ സമ്മേളനങ്ങളില്ലാതെ ലളിതമായാണ് ആഘോഷങ്ങൾ സംഘടിപ്പച്ചത്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K