26 September, 2021 09:55:51 AM


ക​ണ്ണൂ​രി​ലും മം​ഗ​ലാ​പു​ര​ത്തും ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ ഇറക്കി

 

കൊ​ച്ചി: ക​ണ്ണൂ​രി​ലും മം​ഗ​ലാ​പു​ര​ത്തും ഇ​റ​ങ്ങേ​ണ്ട ര​ണ്ട് വി​മാ​ന​ങ്ങ​ൾ നെ​ടു​ന്പാ​ശേ​രി​യി​ലി​റ​ങ്ങി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ലി​റ​ക്കി​യ​ത്. ക​ണ്ണൂ​രി​ലി​റ​ങ്ങേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ 129 യാ​ത്ര​ക്കാ​രു​ണ്ട്. മം​ഗ​ലാ​പു​ര​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ 59 യാ​ത്ര​ക്കാ​രു​മു​ണ്ട്.

ഇന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ക​ണ്ണൂ​രി​ലും മം​ഗ​ലാ​പു​ര​ത്തും ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് യ​ഥാ​ക്ര​മം 3.45നും 6.15​നും കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നു​ശേ​ഷ​മേ വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ൽ​നി​ന്നു മ​ട​ങ്ങു​ക​യു​ള്ളു. ക്രൂ ​അം​ഗ​ങ്ങ​ളെ മാ​റ്റേ​ണ്ട​തു​ള്ള​തി​നാ​ലാ​ണ് വി​മാ​ന​ങ്ങ​ളു​ടെ തി​രി​ച്ചു​ള്ള യാ​ത്ര വൈ​കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K