19 September, 2021 03:26:46 PM


ബി​ജെ​പി അ​ധ്യ​ക്ഷ​നാ​കാനില്ല: ജനങ്ങളോടൊപ്പം ​ഓടാനാണ് താല്പര്യം - സു​രേ​ഷ് ഗോ​പി



തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി സു​രേ​ഷ് ഗോ​പി എം​പി. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഷ്ട്രീ​യ​പാ​ട​വ​മു​ള്ള നേ​താ​ക്ക​ള്‍ വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശം ഒ​രു​കാ​ല​ത്തു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. അ​തി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ല്‍ ഇ​നി​യും ഒ​രു​പാ​ട് രാ​ഷ്ട്രീ​യ​പാ​ട​വം നേ​ടി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള ഒ​രു ത​യാ​റെ​ടു​പ്പും താ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ന​ല്ല​വ​രാ​യ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ ഒ​പ്പം മു​ന്നി​ല്‍ ഓ​ടാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​ക​യാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K