17 September, 2021 02:32:28 AM


ബം​ഗ​ളൂ​രു​വി​ൽ മ​യ​ക്കു​മ​രു​ന്ന് ഫാ​ക്‌​ട​റി; ര​ണ്ടു കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു



ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നൈ​ജീ​രി​യ​ൻ പൗ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട​ക​വീ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഫാ​ക്‌​ട​റി ക​ണ്ടെ​ത്തി. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് സി​റ്റി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നാ​ർ​കോ​ട്ടി​ക്സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​റ്റി ഫേ​സ് ഒ​ന്ന് ചാ​മു​ണ്ഡി ലേ​ഔ​ട്ടി​ലെ വീ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്ന് ഫാ​ക്‌​ട​റി ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള നാ​ലു കി​ലോ​ഗ്രാം എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ര​ണ്ടു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണി​ത്.

കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന് നി​ർ​മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന അ​സെ​റ്റോ​ൺ, ഹൈ​പ്പോ ഫോ​സ്ഫ​റ​സ് ആ​സി​ഡ്, സോ​ഡി​യം ഹൈ​ഡ്രോ​ക്സൈ​ഡ്, ആ​സി​ഡ് എ​ന്നി​വ​യും ക​ണ്ടെ​ത്തി. ഇ​വി​ടെ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ ഗു​ളി​ക​ക​ൾ നി​ർ​മി​ച്ച് ക​ർ​ണാ​ട​ക​യി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ (ക്രൈം) ​സ​ന്ദീ​പ് പാ​ട്ടീ​ൽ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K