12 June, 2016 02:22:16 AM


ബിഎസ്‌എന്‍എല്‍ ഇന്‍കമിങ് കോള്‍ റോമിങ് സൗജന്യം ഒരു വര്‍ഷത്തേക്കു കൂടി



കൊച്ചി : ബിഎസ്‌എന്‍എല്‍ ഓള്‍ ഇന്ത്യാ ഇന്‍കമിങ് കോള്‍ റോമിങ് സൗജന്യം ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു നിലവില്‍ വന്ന ഓഫറിനു രാജ്യവ്യാപകമായി മികച്ച പ്രതികരണമാണു ലഭിച്ചത്. 15 മുതലാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഓഫര്‍ ആരംഭിക്കുന്നത്. 


മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ ആളുകള്‍ ബിഎസ്‌എന്‍എല്ലിലേക്ക് എത്തിയതിനു പ്രധാന കാരണം സൗജന്യ ഇന്‍കമിങ് റോമിങ് ആണെന്നാണ് ബിഎസ്‌എന്‍എല്ലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പ്രമോഷനല്‍ ഓഫറായി ഒരു വര്‍ഷത്തേക്കാണു സൗജന്യ റോമിങ് അനുവദിച്ചത്. മികച്ച പ്രതികരണത്തെ തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തേക്കു കൂടി ഈ സൗജന്യം അനുവദിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K