08 September, 2021 07:59:20 PM


കുരങ്ങുകളിൽ നിന്ന് രക്ഷപെടാൻ ടെറസിൽനിന്ന് ചാടി; ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു



ലഖ്നൗ: ആക്രമിക്കാനെത്തിയ കുരങ്ങുകളിൽനിന്ന് രക്ഷപെടാനായി വീടിന്‍റെ ടെറസിൽനിന്ന് ചാടിയ മധ്യവയസ്ക മരിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് അനില്‍ കുമാര്‍ ചൗഹാ​ന്‍റെ ഭാര്യ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്​. ​ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു  സംഭവം. 

വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ സുഷമയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. അനിൽ അന്തരിച്ച മുൻ ബിജെപി എംപി ഹുക്കും സിങ്ങിന്റെ അനന്തരവനാണ്.

തിങ്കളാഴ്ച, ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചു. ഷാംലിയിൽ നടന്നതിന് സമാനമായിരുന്നു ഈ സംഭവവും. ഇരയായ ദിവ്യാന്ശ് ശർമ്മ രാവിലെ 6:30 ഓടെ വീടിന്റെ രണ്ടാം നിലയിലായിരുന്നപ്പോൾ കുരങ്ങൻ ആക്രമിച്ചതായി പോലീസ് പറഞ്ഞു. കുരങ്ങിൽനിന്ന് രക്ഷപെടാൻ ഓടിയപ്പോൾ കുട്ടി കെട്ടിടത്തിന് താഴേക്കു വീഴുകയായിരുന്നു.

അധികൃതർ കുരങ്ങുകളുടെ ഭീഷണി നേരിടാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.മഥുര മുനിസിപ്പൽ കോർപ്പറേഷൻ 100 ഓളം കുരങ്ങുകളെ പിടികൂടി. കുരങ്ങു ശല്യത്തിനെതിരെ സിവിൽ ബോഡി 15 ദിവസത്തെ പ്രത്യേക കർമ്മപദ്ധതി ആരംഭിച്ചു, ആദ്യഘട്ടത്തിൽ മഥുരയിലെ മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് കുരങ്ങുകളെ പിടികൂടും. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ബങ്കി ബിഹാരി ക്ഷേത്ര പരിസരം വൃന്ദാവൻ, ചൗബിയ പാറ, മഥുരയിലെ ദ്വാരകാധിഷ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്ന് കുരങ്ങുകളെ പിടികൂടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K