09 June, 2016 10:54:24 PM


നയന്‍താര കാമുകനുമായി പിരിഞ്ഞു; കാരണം നയന്‍സിന്റെ പുതിയ ബന്ധം ?



നയന്‍താരയും കാമുകനായ സംവിധായകന്‍ വിഘ്നേഷ് ശിവയുമായി പിരിഞ്ഞതിനു കാരണം നയന്‍സിന്റെ പുതിയ ബന്ധമെന്ന് റിപ്പോര്‍ട്ട്. നയന്‍താരയുമായി അടുപ്പമുള്ള തമിഴ്നാട്ടില്‍ വലിയ സ്വാധീനമുള്ള ഒരു നടനാണത്രെ ഇരുവരേയും വേര്‍പിരിച്ചതെന്നാണ് കേള്‍ക്കുന്നത്. തമിഴിലെ പ്രമുഖനിര്‍മാതാവും നടനുമായുള്ള നയന്‍സിന്റെ ബന്ധമാണ് ഇരുവരുടെയും പ്രണയം പിരിയാന്‍ കാരണമെന്നും സൂചനയുണ്ട്.


എന്തായാലും വിഘ്നേഷ് ശിവയുമായി നയന്‍സ് ഇപ്പോള്‍ വലിയ അടുപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടിയത് ഇരുവരും പ്രസിദ്ധപ്പെടുത്തിയ ചില റൊമാന്റിക് സെല്‍ഫികളും.


ആ സൗഹൃദം വളരുന്നതിനിടെ വിഘ്നേശ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നിര്‍മിക്കാന്‍ നയന്‍സ് പദ്ധതിയിട്ടിരുന്നു. ഇതിനെ ശരിവയ്ക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പിന്നീട് ഇരുവരുടെയും ഭാഗത്തു നിന്നുമുണ്ടായതും. തമിഴിലെ പ്രമുഖ നിര്‍മാതാക്കള്‍ നയന്‍താരയ്ക്ക് എത്ര കോടിവേണമെങ്കിലും പ്രതിഫലം നല്‍കാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു നയന്‍താര നിര്‍മാതാവിന്റെ മേലങ്കിയണിയാന്‍ തീരുമാനിക്കുന്നത്. നയന്‍സിനെ തന്നെ നായികയാക്കി വിഘ്നേശ് ഒരുക്കിയ നാനും റൗഡിതാന്‍ സൂപ്പര്‍ഹിറ്റായിരുന്നു.  


പുതിയ പ്രോജക്ടില്‍ നായകനായി ഇന്നത്തെ ഏറ്റവും വലിയ മൂല്യമുള്ള ശിവകാര്‍ത്തികേയനെയാണ് തീരുമാനിച്ചത്. നായിക നയന്‍താര തന്നെ. ഇതിനിടെ വിഘ്നേശും നയന്‍താരയും പിരിഞ്ഞുവെന്ന വാര്‍ത്ത വരുന്നത്. ഇതോടെ പ്രോജക്‌ട് ഇപ്പോള്‍ ഉപേക്ഷിച്ചതായുമായാണ് പുതിയ വാര്‍ത്ത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K