30 August, 2021 05:26:44 PM


എ.​വി. ഗോ​പി​നാ​ഥി​ന് പാ​ർ​ട്ടി​യെ കൈ​യൊ​ഴി​യാ​നാ​വി​ല്ല - കെ. ​സു​ധാ​ക​ര​ൻ



തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് എ.​വി ഗോ​പി​നാ​ഥി​ന്‍റെ രാ​ജി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​ര​ൻ. ഗോ​പി​നാ​ഥ് പാ​ർ​ട്ടി വി​ട്ട് പോ​കി​ല്ലെ​ന്ന് ക​രു​തു​ന്നു. ഗോ​പി​നാ​ഥി​നെ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​പ്പി​ക്കാ​നാ​വും. അ​ദ്ദേ​ഹ​വു​മാ​യി ന​ല്ല​ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ല​ക്കാ​ടു​ള്ള ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​പി​നാ​ഥ് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​യ്‌​ക്കു​ക എ​ന്ന​ത്. പാ​ർ​ട്ടി​യെ കൈ​യൊ​ഴി​യാ​ൻ ഗോ​പി​നാ​ഥി​ന് ക​ഴി​യി​ല്ലെ​ന്ന പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് താ​നെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​നി​ൽ അ​ക്ക​ര ഗോ​പി​നാ​ഥി​നെ കു​റി​ച്ച് പ​റ​ഞ്ഞ പ്ര​സ്താ​വ​ന ശ​രി​യാ​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K