29 August, 2021 07:11:40 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29,836 പേ​ര്‍​ക്ക് കോ​വി​ഡ്: ടി​പി​ആ​ർ 19.67; രോഗികൾ കൂടുതൽ തൃശൂരിലും കോഴിക്കോടും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29,836 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,51,670 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.67 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 75 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 20,541 ആ​യി.

തൃ​ശൂ​ര്‍ 3965, കോ​ഴി​ക്കോ​ട് 3548, മ​ല​പ്പു​റം 3190, എ​റ​ണാ​കു​ളം 3178, പാ​ല​ക്കാ​ട് 2816, കൊ​ല്ലം 2266, തി​രു​വ​ന​ന്ത​പു​രം 2150, കോ​ട്ട​യം 1830, ക​ണ്ണൂ​ര്‍ 1753, ആ​ല​പ്പു​ഴ 1498, പ​ത്ത​നം​തി​ട്ട 1178, വ​യ​നാ​ട് 1002, ഇ​ടു​ക്കി 962, കാ​സ​ര്‍​ഗോ​ഡ് 500 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 22,088 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 229 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 28,372 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1137 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 98 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് 2,12,566 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 37,73,754 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 5,33,817 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,03,762 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 30,055 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2666 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. 70 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 353 വാ​ര്‍​ഡു​ക​ളാ​ണ് ഡ​ബ്ല്യു.​ഐ.​പി.​ആ​ര്‍. എ​ട്ടി​ന് മു​ക​ളി​ലു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K