29 August, 2021 03:59:29 PM


അ​ച്ഛ​നെ​യും മ​ക​ളേ​യും മോ​ഷ്ടാ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ലം​മാ​റ്റി



തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​ച്ഛ​നെ​യും മൂ​ന്നാം ക്ലാ​സു​കാ​രി മ​ക​ളേ​യും പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പി​ങ്ക് പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ലം മാ​റ്റി. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജി​ത​യെ​യാ​ണ് പി​ങ്ക് പോ​ലീ​സി​ൽ നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. റൂ​റ​ൽ​ എ​സ്പി ഓ​ഫീ​സി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അന്വേ​ഷി​ച്ച ആ​റ്റി​ങ്ങ​ൾ ഡി​വൈ എ​സ്പി റി​പ്പോ​ർ​ട്ട് റൂ​റ​ൽ എ​സ്പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

ര​ജി​ത​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​യെ​ന്നാ​ണ് സൂ​ച​ന. ആ​റ്റി​ങ്ങ​ലി​ൽ വെ​ള്ളി​യാ​ഴ്ച ഐ​എ​സ്ആ​ർ​ഒ​ക്ക് വേ​ണ്ടി​യെ​ത്തി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വാ​ഹ​നം കാ​ണാ​ൻ റോ​ഡ​രു​കി​ൽ നി​ൽ​ക്ക​വെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ തോ​ന്ന​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​നും മ​ക​ളും കാ​റി​ൽ നി​ന്നും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​രു​വ​രെ​യും പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​ത്.

ത​ങ്ങ​ൾ ഫോ​ൺ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞ് പ​റ​ഞ്ഞി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നു രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. ഒ​ടു​വി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കാ​റി​ന​ക​ത്ത് അ​വ​രു​ടെ ബാ​ഗി​ൽ നി​ന്നും കി​ട്ടു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K