28 August, 2021 07:45:59 PM


കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഏറ്റവും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം വാ​ക്സി​ൻ - മു​ഖ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യെ​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്രാ​യ​ധി​ക്യ​മു​ള്ള​വ​രും അ​നു​ബ​ന്ധ​രോ​ഗ​മു​ള്ള​വ​രും എ​ത്ര​യും വേ​ഗം വാ​ക്സി​ൻ എ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷം​പേ​രും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രാ​ണ്. കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നു ശേ​ഷ​മു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ക്സി​ൻ എ​ടു​ത്തി​ട്ടും മ​ര​ണ​പ്പെ​ട്ട​വ​ർ ര​ണ്ടോ അ​തി​ല​ധി​ക​മോ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​രാ​യി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ്രാ​യ​മാ​യ​വ​രി​ൽ ചെ​റു​പ്പ​ക്കാ​രെ അ​പേ​ക്ഷി​ച്ച് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​വും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കൂ​ടു​ത​ലു​മാ​ണ്. വാ​ക്സി​നെ​തി​രാ​യ അ​ശാ​സ്ത്രി​യ​വും വാ​സ്ത​വ​വി​രു​ദ്ധ​വു​മാ​യ പ്ര​ച​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണം. പ്രാ​യ​മാ​യ​വ​രെ​യും അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​രെ​യും വാ​ക്സി​ൻ എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K