14 August, 2021 06:08:19 PM


കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ഛന്‍ മനോഭാവമെന്ന് പി എസ് പ്രശാന്ത്



തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ഛന്‍ മനോഭാവമാണെന്നാണ് ആരോപണം. തലമുറമാറ്റം തടയാന്‍ ചില നേതാക്കള്‍ ബോധപൂര്‍വ്വ നീക്കം നടത്തുന്നു. പുതുമുഖങ്ങളെ മല്‍സരിപ്പിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നു. തോല്‍വിയുടെ കാരണം നേതൃത്വം മനസിലാക്കണമെന്ന് ഇവര്‍ ചാണ്ടികാട്ടുന്നു.


ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം യുഡിഎഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് എ ഗ്രൂപ്പ് കാരനായ പിഎസ് പ്രശാന്ത് പറഞ്ഞു. ആരോപണവിധേയരാവര്‍ക്ക് വിണ്ടും പദവികള്‍ നല്‍കാനാണ് നീക്കമെന്നാണ് പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ ആരോപണം. ആരോപണ വിധേയരായവരെ ഉള്‍കൊള്ളിച്ചുകൊണ്ടാണ് പുനസംഘടന പട്ടികയെങ്കില്‍ വലിയ പ്രതിഷേധത്തിന് ഇത് ഇടവയ്ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K