14 August, 2021 05:26:08 PM


സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണം: അ​ധ്യാ​പ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ



മ​ല​പ്പു​റം: സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ(44)​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും സ്കൂ​ൾ അ​ധ്യാ​പ​ക​നും സി​നി​മാ സാം​സ്കാ​രി​ക​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു സു​രേ​ഷ് ചാ​ലി​യ​ത്ത്.

ഒ​രു സ്ത്രീ​യോ​ട് വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ സു​രേ​ഷി​നെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ചി​രു​ന്നു. സു​രേ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ഈ ​സ്ത്രീ. സ്വ​ന്തം അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് സു​രേ​ഷി​നെ മ​ർ​ദി​ക്കു​ക​യും വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള സം​വി​ധാ​നം ചെ​യ്ത, ഉ​ട​ലാ​ഴം എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു സു​രേ​ഷ്. മ​ല​പ്പു​റ​ത്തെ സാം​സ്കാ​രി​ക​ക്കൂ​ട്ടാ​യ്മ​യാ​യ "ര​ശ്മി'​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K