14 August, 2021 02:02:00 PM


2 മിനിറ്റ് 58 സെക്കന്‍റില്‍ 109 ആനകളുടെ പേരുകള്‍ പറഞ്ഞ് റിക്കോര്‍ഡ്; ധീരജിന് അനുമോദനം



കുമാരനല്ലൂർ :109 ആനകളുടെ പേരുകൾ  2 മിനിറ്റ് 58 സെക്കന്‍റ് കൊണ്ട് ഓർമ്മയിൽ നിന്ന് അവതരിപ്പിച്ച് അഞ്ചാം വയസ്സിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ധീരജ് എസ്.നായരെ എൻസിപി കോട്ടയം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതികാ സുഭാഷ്, ജില്ലാ പ്രസിഡന്‍റ് എസ്.ഡി .സുരേഷ് ബാബു, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, നിയോജക മണ്ഡലം പ്രസിഡന്‍റ് നിബു കോയിത്തറ, മുൻസിപ്പൽ പ്രസിഡന്‍റ് വി.സി.രാജേഷ്, സുഷമ രാജേഷ് എന്നിവർ പങ്കെടുത്തു. കുമാരനല്ലൂർ ജയശ്രീയിൽ ദിവ്യ എസ് നായരുടെ മകനാണ് ധീരജ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K