01 August, 2021 06:48:20 PM


കോട്ടയത്ത്‌ 60 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം



കോട്ടയം : അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ (ഓഗസ്റ്റ് 2) തുടക്കം കുറിക്കും.

നാളെ ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍കുക. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സമയം അനുവദിച്ചാകും കുത്തിവയ്പ്പ് നല്‍കുക. 

വാര്‍ഡ് അംഗങ്ങളും ആശാ വര്‍ക്കര്‍മാരും അറിയിക്കുന്ന സമയത്തു മാത്രം 60 വയസിനു മുകളിലുള്ളവര്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

60 വയസ്സിനു മുകളിൽ ഉള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷന് നിലവിലുള്ള ക്രമീകരണം തുടരും. അതതു വാക്‌സിനേഷൻ കേന്ദ്രത്തില്‍നിന്നുള്ള മെസേജ് കിട്ടുന്ന മുറയ്ക്ക് മാത്രം രണ്ടാം ഡോസുകാര്‍ എത്തിയാല്‍ മതിയാകും. മെസേജ് കിട്ടാതെ  രണ്ടാം ഡോസിനായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K