29 July, 2021 11:59:47 PM


പൊൻകുന്നം സബ് ജയിലിൽ 26 തടവുകാർ ഉൾപ്പെടെ 31പേർക്ക് കോവിഡ്



പൊൻകുന്നം: പൊൻകുന്നം സബ് ജയിലിൽ തടവുകാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. 26 തടവുകാർക്കും, 5 ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച  തടവുകാരെ  പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി. ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച തടവുകാർക്ക് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ജയിലധികൃതർ അറിയിച്ചു. ആകെ 51 തടവുകാരും 16 ജീവനക്കാരുമാണ് പൊൻകുന്നം സബ് ജയിലിൽ ഉള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K