29 July, 2021 06:13:08 PM


കോട്ടയം ജില്ലയില്‍ 1000 പേര്‍ക്ക് കോവിഡ് ; 975 പേര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍  1000 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായി.
പുതിയതായി 9461 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.56 ശതമാനമാണ്. 
രോഗം ബാധിച്ചവരില്‍ 456 പുരുഷന്‍മാരും 416 സ്ത്രീകളും  128 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1148  പേര്‍ രോഗമുക്തരായി. 6660  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 218916 പേര്‍ കോവിഡ് ബാധിതരായി.   209974 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34623 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-95
വാഴൂര്‍-70
വാകത്താനം-47
തൃക്കൊടിത്താനം-40
പായിപ്പാട്-32
ചിറക്കടവ്-30
ഏറ്റുമാനൂര്‍, കുറിച്ചി-28
പുതുപ്പള്ളി-25
പാമ്പാടി-24
ചെമ്പ്, പനച്ചിക്കാട്-22
ചങ്ങനാശേരി, പാറത്തോട്-21
മാഞ്ഞൂര്‍, മീനടം-20
മറവന്തുരുത്ത്, കടുത്തുരുത്തി-19
വിജയപുരം-18
അയ്മനം, രാമപുരം, മാടപ്പള്ളി-17
പൂഞ്ഞാര്‍ തെക്കേക്കര, അയര്‍ക്കുന്നം-15
വാഴപ്പള്ളി-14
കരൂര്‍, വൈക്കം-13
ഉദയനാപുരം, കാഞ്ഞിരപ്പള്ളി, വെള്ളൂര്‍, ഈരാറ്റുപേട്ട-12
കിടങ്ങൂര്‍, എലിക്കുളം, അതിരമ്പുഴ-11
കല്ലറ, പാലാ, എരുമേലി-10
മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കാണക്കാരി, നീണ്ടൂര്‍-9
കൂരോപ്പട, കുറവിലങ്ങാട്, ഭരണങ്ങാനം, മുണ്ടക്കയം-8
കറുകച്ചാല്‍, മണര്‍കാട്, വെള്ളാവൂര്‍-7
ആര്‍പ്പൂക്കര-6
ഉഴവൂര്‍, മുളക്കുളം, തിടനാട്, കുമരകം-5
കൂട്ടിക്കല്‍, പൂഞ്ഞാര്‍, ടി.വി പുരം, അകലക്കുന്നം, മുത്തോലി-4
കങ്ങഴ, കോരുത്തോട്, മൂന്നിലവ്, മീനച്ചില്‍, തലയോലപ്പറമ്പ്, ഞീഴൂര്‍-3
വെളിയന്നൂര്‍, മണിമല, നെടുംകുന്നം-2
തലനാട്, വെച്ചൂര്‍, തലപ്പലം, തിരുവാര്‍പ്പ്, തലയാഴം, തീക്കോയി, പള്ളിക്കത്തോട്, മേലുകാവ്-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K