28 July, 2021 01:40:00 PM


മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ ഗ്രീ​ന്‍ ട്രി​ബ്യൂ​ണ​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു



തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ ഗ്രീ​ന്‍ ട്രി​ബ്യൂ​ണ​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യും റ​വ​ന്യു, വ​നം വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും ഓ​ഗ​സ്റ്റ് 31ന് ​മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ട്രി​ബ്യൂ​ണ​ലി​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ലാ ബെ​ഞ്ച്‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ത്ര മ​ര​ങ്ങ​ള്‍ മു​റി​ച്ചു, പ​രി​സ്ഥി​തി ആ​ഘാ​തം, പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​വ​ര്‍​ക്ക് പു​റ​മേ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഗ്രീ​ന്‍ ട്രി​ബ്യൂ​ണ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K