24 July, 2021 01:40:33 PM


കൊടകര മോഡല്‍ സേലത്തും; കവര്‍ന്നത് കേരളത്തിലേക്ക് കൊണ്ടുവന്ന 4.4 കോടി രൂപ



സേലം: കൊടകര മോഡല്‍ പണം കവര്‍ച്ച സേലത്തും. കേരളത്തിലേക്ക് കൊണ്ടുവന്ന 4.4 കോടി രുപയാണ് മസലത്ത് കാറുള്‍പ്പെടെ കവര്‍ച്ചാസംഘം തട്ടിയെടുത്തത്. സംഭവത്തില്‍ കൊടകര കേസിലെ പ്രതികള്‍ക്കും പങ്കുണ്ടെന്ന് സൂചന. പിന്നീട് സേലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കൊങ്കാണപുരം സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കാര്‍ ഉടമയോട് കാറെടുക്കാന്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ല പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനോ അന്വേഷണത്തിലോ പോലീസിന് കഴിഞ്ഞിട്ടില്ല. കൊടകര കേസിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരവും പുറത്തുവന്നതെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K